തൃശൂർ: മുണ്ടശേരി സ്മാരക സമിതി ഏർപ്പെടുത്തിയ പ്രഫ.ജോസഫ് മുണ്ടശേരി പുരസ്കാരത്തിന് പി.ചിത്രൻ നമ്പൂതിരിപ്പാട് അർഹനായി. നിരന്തര സഞ്ചാരത്തിലൂടെ ഹിമാലയ പർവതത്തിെൻറ ആത്മാവ് തൊട്ടറിഞ്ഞ സഞ്ചാരിയും വിദ്യാഭ്യാസ വിചക്ഷണനുമാണ് ഇദ്ദേഹം. 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ശനിയാഴ്ച രാവിലെ 10ന് മുണ്ടശേരി ഹാളിൽ നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം കൽപിത സർവകലാശാല വൈസ് ചാൻസലർ ഡോ.ടി.കെ. നാരായണൻ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.