ചാലക്കുടി: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിെൻറ ജില്ലതല ഉദ്ഘാടനം ബി.ഡി. ദേവസി എം.എല്‍.എ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് വളപ്പിൽ പ്ലാവിന്‍ തൈ നട്ട് നിർവഹിച്ചു. രാജ്യത്തിെൻറ വിലപ്പെട്ട ജൈവ സമ്പത്ത് സംരഷിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് എം.എല്‍.എ പറഞ്ഞു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ. ഷിജു അധ്യക്ഷത വഹിച്ചു. ഡി.എഫ്.ഒ ആര്‍. കീര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.ആര്‍. പ്രസാദന്‍, തോമാസ് കണ്ണത്ത്, കുമാരി ബാലന്‍, ഷീല മനോഹരന്‍, ഇ. ഉമ്മര്‍, വനമിത്ര ജേതാവ് പി.ആര്‍. സുരേഷ് , ചാലക്കുടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റര്‍ എം. പ്രീത, വാഴച്ചാല്‍ ഡി.എഫ്.ഒ എന്‍. രാജേഷ് , ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഓഡിനേറ്റര്‍ ഇ.എസ്. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തിെൻറ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവ പരിപാലന സമിതി അംഗങ്ങള്‍ക്ക് പരിശീലനവും നടത്തി. റിസോഴ്‌സ് പേഴ്‌സമാരായ വി.എസ്. ഉണ്ണികൃഷ്ണന്‍, പ്രഫ. ടി.എം. സുദര്‍ശന്‍ , ഒ.എന്‍. അജിത്, എം. പ്രിയ എന്നിവര്‍ ക്ലാസെടുത്തു. വിദ്യാര്‍ഥികളായ ദൃശ്യ മനോജ്, എം.പി. ആഷിക് , പ്രോജക്ട് ഫെലോമാരായ നവീന്‍ വര്‍ഗീസ്, ഷര്‍മിള പി.വി. എന്നിവര്‍ റാലിക്ക് നേതൃത്വം കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.