അങ്കമാലിയിൽ സിഗ്നൽ കേബിളുകൾ മുറിഞ്ഞു അടിയന്തര അറ്റകുറ്റപ്പണിക്കായി വണ്ടികൾ ഒന്നര മണിക്കൂർ പിടിച്ചിട്ടു തൃശൂർ: യാത്രക്കാർ ഏറെയുള്ള രാവിലെയും വൈകീട്ടും റെയിൽവേയുടെ പ്രവൃത്തികൾ മൂലം യാത്രക്കാർ മണിക്കൂറുകളോളം പെരുവഴിയിൽ കിടന്നു. രാവിലെ അങ്കമാലിയിൽ സിഗ്നൽ കേബിളുകൾ മുറിഞ്ഞതോടെ തൃശൂരിനിങ്ങോട്ട് വടക്കോട്ടും, വൈകീട്ട് പുതുക്കാട് അടിയന്തര അറ്റകുറ്റപ്പണിക്കായി ചാലക്കുടിക്ക് തെക്കോട്ടുമാണ് ട്രെയിനുകൾ പിടിച്ചിട്ടത്. പാളത്തിലെ അറ്റക്കുറ്റപ്പണികളെ കുറിച്ച് മുന്നറിയിപ്പുണ്ടെങ്കിലും സിഗ്നൽ കേബിൾ തകരാറിലായത് രാവിലെ ജോലിക്കായി പുറപ്പെട്ട യാത്രക്കാരെ വിഷമത്തിലാക്കി. എറണാകുളം പാസഞ്ചർ ട്രെയിനുൾപ്പെടെ ഈ കുരുക്കിൽ കിടന്നു. വൈകീട്ട് പിടിച്ചിട്ട ട്രെയിനുകൾ 75 മിനുട്ടിന് ശേഷമാണ് യാത്ര തുടരാനായത്. ഇതിനിടെ ഗുഡ്സ് ട്രെയിനുകൾക്ക് കടന്നു പോകാൻ ചില വണ്ടികൾ പിടിച്ചിട്ടത് യാത്രക്കാരെ ഏറെ വലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.