'തൊഴിലാളി സംഘടനകൾ തൻപ്രമാണിത്തം കാട്ടരുത്​'

തൃശൂർ: ദേശീയതലത്തില്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജീവനക്കാരുടെ ഐക്യം ശക്തമാവുേമ്പാൾ ഏതെങ്കിലും സംഘടന തന്‍പ്രമാണിത്തം കാട്ടുന്നത് ഐക്യത്തിന് വിഘാതമാവുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആൻഡ് വര്‍ക്കേഴ്സ് പ്രസിഡൻറ് വി. ശ്രീകുമാര്‍. ജീവനക്കാരുടെ തടഞ്ഞുവെച്ച സ്ഥാനക്കയറ്റം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ഷിക സര്‍വകലാശാല ആസ്ഥാനത്ത് എംപ്ലോയീസ് അസോസിയേഷന്‍ നടത്തുന്ന സത്യഗ്രഹ സമരത്തി​െൻറ 10-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യഗ്രഹത്തിൽ സി.വി. ഡെന്നി, പി.കെ. ശ്രീകുമാര്‍, കെ.ആര്‍. പ്രദീഷ്, സി. സുജാത, പി.ബി. സുമേഷ്, കെ.ഐ. നൗഷാദ്, പി.കെ. നൗഷാദ്, സി.ജി. സുമേഷ്, സി.കെ. ജയരാജന്‍, ഷാജു കെ. പോള്‍, സി.വി. അനീഷ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.