കെ.ത്രി എ സംസ്​ഥാന ഭാരവാഹികൾ സ്​ഥാനമേറ്റു

തൃശൂർ: കേരള അഡ്വർൈട്ടസിങ് ഏജൻസീസ് അസോസിയേഷ​െൻറ 2018-20 ലെ സംസ്ഥാന ഭാരവാഹികൾ സ്ഥാനമേറ്റു. പി. സുന്ദർകുമാർ (പ്രസി.), രാജു മേനോൻ (ജന. സെക്ര.), എച്ച്. രാമപ്രസാദ് (ട്രഷ.) ജേസ് വള്ളൂർ, ശാസ്തമംഗലം മോഹൻ, രാജീവ് ഇളയാവൂർ (വൈസ് പ്രസി.മാർ), ജോൺസ് വളപ്പില, കെ. ജയചന്ദ്രൻ നായർ (ജോ. സെക്ര.മാർ), ലാൽ ജി (ഉപദേശക സിമിതി) എന്നിവരാണ് സ്ഥാനമേറ്റത്. കെ.ത്രി എ പതിനാലാം വാർഷികവും സ്ഥാനാരോഹണവും - ''പതിനാലാം രാവി​െൻറ'' ഉദ്ഘാടനവും തൃശൂർ പ്രസ് ക്ലബ് പ്രസിഡൻറ് കെ. പ്രഭാത് നിർവഹിച്ചു. ജെയിംസ് വളപ്പില, ജോൺസ് വളപ്പില (വളപ്പില കമ്യൂണിക്കേഷൻ), ബിബിൻസൻ (കെ.പി.ബി) സംഗീത നാടക അക്കാദമി അവാർഡ് നേടിയ സന്ധ്യ രാജേന്ദ്രൻ (കെ.ത്രിഎ കൊല്ലം സോൺ പ്രസിഡൻറ്) എന്നിവരെ ആദരിച്ചു. ചീഫ് പേട്രൻ ജോസഫ് ചാവറ, ജോസ് വള്ളൂർ, ദേവൻ നായർ, പി.എം. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.