തപാൽ പണിമുടക്ക്​ തുടങ്ങി

തൃശൂർ: മൂന്നു ലക്ഷേത്താളം വരുന്ന തപാൽ വകുപ്പിെല ഗ്രാമീൺ ഡാക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് ജില്ലയിൽ പൂർണം. പണിമുടക്കിയ ജീവനക്കാർ നഗരത്തിൽ പ്രകടനവും തൃശൂർ പോസ്റ്റൽ സൂപ്രേണ്ടാഫിസിന് മുന്നിൽ ധർണയും നടത്തി. ധർണ കേന്ദ്ര ജീവനക്കാരുെട കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ ജോൺസൺ ആവോക്കാരൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ജില്ല െസക്രട്ടറി വി.ഹരി, ഒാൾ ഇന്ത്യ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി വി.കെ. ബാലകൃഷ്ണൻ, വി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ.കെ. അശോകൻ സ്വാഗതവും കെ.വി. സോമൻ നന്ദിയും പറഞ്ഞു. ഗ്രാമീൺ ഡാക് സേവക് ജീവനക്കാരോടുള്ള കേന്ദ്ര സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്ക് ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.