സ്പിരിറ്റ് ചേർത്ത് കള്ള്; അന്വേഷണം ഷാപ്പുടമകളിലേക്ക്

തൃശൂർ: ലൈസൻസ് ഹോമിയോ മരുന്ന് വില്‍ക്കാനുള്ള ലൈസൻസുണ്ടെങ്കിൽ സ്പിരിറ്റ് കൈവശം വെക്കാം. മരുന്ന് വിൽപന വിൽപന കുറഞ്ഞപ്പോൾ കൈവശം വെച്ച സ്പിരിറ്റ് കച്ചവടം കൊഴുത്തു. സ്പിരിറ്റ് വിൽപനയിൽ ജീവിതം പൂത്തു തളിർത്തതാണ് കോലഴിയിൽ എക്സൈസ് അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കൃഷ്ണകുമാറി​െൻറ ജീവിതം. 82 രൂപക്ക് ഒരു കുപ്പി സ്പിരിറ്റ് ഹോമിയോ മരുന്ന് വിൽപനയിൽ ഇടിവ് വന്നപ്പോൾ 200 രൂപക്ക് കള്ളുഷാപ്പുകാർക്ക് നൽകി. വീര്യമില്ലാത്ത കള്ളി​െൻറ പേരിൽ ഷാപ്പുകൾ പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുമ്പോഴാണ് വീര്യം കൂട്ടാൻ സ്പിരിറ്റ് എത്തുന്നത്. കൃഷ്ണകുമാർ കൈ നിറയെ ലാഭം കൊയ്തു. 14 വര്‍ഷമായി ഇയാൾ ഹോമിയോ മരുന്നു വ്യാപാരിയാണ്. യു.പിയിലെ ഗാസിയബാദില്‍നിന്ന് പാർസലായി സ്പിരിറ്റ് എത്തും. 2015ല്‍ സ്പിരിറ്റ് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് കാലാവധി അവസാനിച്ചു. പക്ഷേ, സ്പിരിറ്റ് കച്ചവടം അവസാനിപ്പിച്ചില്ല. ലൈസന്‍സ് തീര്‍ന്ന ശേഷം പത്ത് തവണയോളം വന്‍തോതില്‍ സ്പിരിറ്റ് കൊണ്ടുവന്ന് വിറ്റതായും വാങ്ങിയിരുന്നത് കള്ളുഷാപ്പ് ഉടമകളാെണന്നും ഇയാൾ എക്സൈസിന് മൊഴി നൽകി. ഇതി​െൻറ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് എക്സൈസ്. ഷാപ്പുടമകൾ ആരൊക്കെ, ഏതൊക്കെ ഷാപ്പുകളിലാണ് സ്പിരിറ്റ് കലര്‍ത്തിയിരുന്നത് തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. കേരളവര്‍മ കോളജില്‍ പഠിക്കുന്ന കാലത്ത് എ.ബി.വി.പിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. കേന്ദ്രമന്ത്രിമാരായ ശ്രീപദ്നായിക്, അനന്തകുമാർ, വി.മുരളീധരൻ എം.പി എന്നിവരുമായി അടുപ്പമുണ്ട്. ശ്രീപദ്നായിക്കും വി. മുരളീധരനും തൃശൂരിലെത്തുമ്പോൾ നിത്യസന്ദർശകനുമായിരുന്നു. കോളജ് പഠനത്തിന് ശേഷം തൃശൂര്‍ നഗരത്തില്‍ ബുക്സ്റ്റാള്‍ നടത്തി. പിന്നീടാണ് ഹോമിയോ മരുന്നു വിൽപനയിലേക്ക് കടന്നത്. കുപ്പികളിലാക്കി സൂക്ഷിച്ച 900 ലിറ്റര്‍ സ്പിരിറ്റാണ് ഇയാളിൽനിന്നും എക്സൈസ് പിടിച്ചെടുത്തത്. ഈ സ്പിരിറ്റ് മുഴുവന്‍ പോകേണ്ടിയിരുന്നത് ഷാപ്പുകളിലേക്കാണ്. കള്ളിന് വീര്യം ചേര്‍ക്കാന്‍ ഇപ്പോഴും ഷാപ്പുകളില്‍ സ്പിരിറ്റ് ചേര്‍ക്കുന്നുണ്ടെന്ന് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് പറയുന്നു. കള്ളിലെ സ്പിരിറ്റ് ചേർക്കൽ മദ്യദുരന്തത്തിലേക്കുള്ള വഴിയൊരുക്കലാണ്. ഒരു കാലത്ത് തൃശൂര്‍, പാലക്കാട് ജില്ലകളിലേക്ക് സ്പിരിറ്റ് ഒഴുക്കും പിടിത്തവും നിരന്തര വാർത്തകളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.