ഭിന്നശേഷിക്കാർക്കുള്ള ഡിപ്ലോമ സീറ്റിൽ ആളില്ല

തൃശൂർ: ഭിന്നശേഷി വിഭാഗത്തിലുള്ള വിദ്യാർഥികൾക്കായി അനുവദിച്ച ഡിപ്ലോമ കോഴ്സ് സീറ്റുകളിൽ ഇപ്പോഴും വിദ്യാർഥികളായില്ല. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം വൈകല്യമുള്ളവരെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിലേക്ക് സമന്വയിപ്പിക്കുന്നതിനായിട്ടായിരുന്നു ഇളവുകളോടെ കോഴ്സുകളിലേക്ക് പ്രവേശനം അനുവദിച്ച പദ്ധതിയൊരുക്കിയത്. കേരളത്തിൽ തൃശൂർ, കോട്ടയം ജില്ലകളിലെ രണ്ട് പോളിടെക്നിക്കുകളെയായിരുന്നു പദ്ധതി പ്രകാരം തെരഞ്ഞെടുത്തത്. തൃശൂരിൽ തൃപ്രയാർ ശ്രീരാമയിൽ ഈ പദ്ധതിയുെട ഭാഗമായി 25 സീറ്റാണ് അധികമായി അനുവദിച്ചത്. 40 ശതമാനത്തിൽ കുറയാത്ത വൈകല്യമുള്ളവർക്ക് സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്നവർക്ക് ഫീസ്, ഹോസ്റ്റൽ സൗകര്യം, സ്കോളർഷിപ്, യൂനിഫോം, പുസ്തകങ്ങൾ,പഠനോപകരണങ്ങൾ, എന്നിവക്കുള്ള അലവൻസുകളും സൗജന്യമായി ലഭിക്കും. കോളജിൽ ഇവർക്കായി പ്രത്യേക വിഭാഗം ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 29ന് കോളജിലെ അഡ്മിഷൻ ഡെസ്ക്കുമായി ബന്ധപ്പെടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.