amb 2

വയോജന സർഗോത്സവം ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്തിലെ തണല്‍ സംഘടനയുടെ വയോജന സർഗോത്സവം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി ശിവരാജന്‍ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.എന്‍. ജയന്‍, ജോളി തോമസ്, പഞ്ചായത്തംഗം ബേബി കീടായില്‍, എം.വിജയന്‍ എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ധനസഹായം ആമ്പല്ലൂര്‍: എസ്.എന്‍.ഡി.പി പുതുക്കാട് യൂനിയൻ നേതൃത്വത്തില്‍ വിദ്യാഭ്യാസ ധനസഹായം വിതരണം സംസ്ഥാന അസി.സെക്രട്ടറി കെ.വി.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് യൂനിയന്‍ പ്രസിഡൻറ് സി.ജെ. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.രവീന്ദ്രന്‍, കെ.ആര്‍.ഗോപാലന്‍, ബേബി കീടായില്‍ എന്നിവര്‍ സംസാരിച്ചു. യുവജന സംഗമം ആമ്പല്ലൂർ: പുതുക്കാട് ഫൊറോനയിലെ യുവജന സംഗമം തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. കുർബാനക്ക് അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് ആൻറണി പാണേങ്ങാടന്‍ നേതൃത്വം നല്‍കി. പ്രവീണ്‍ ചിറയത്ത്, ബേബി ജോണ്‍ കലയന്താനി, ഫാ.ഡയസ് വലിയമറ്റത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ പള്ളികളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.