ബാലവേദി കലോത്സവം

ചാലക്കുടി: ബാലവേദി ചാലക്കുടി മണ്ഡലം കലോത്സവം സമാപിച്ചു. സമാപന സമ്മേളനം പിന്നണി ഗായകൻ സുധീഷ് ചാലക്കുടി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി വൈസ് പ്രസിഡൻറും തിരക്കഥാ കൃത്തുമായ ഡോ. വത്സലൻ വാതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. സി.പി.െഎ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയൻ സമ്മാനവിതരണം നിർവഹിച്ചു. എം.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ബാലവേദി ജില്ലാ സംഘാടക സമിതി അംഗം രമ ബാഹുലേയൻ, മണ്ഡലം കൺവീനർ പി.വി. വിവേക്, ജില്ലാ കലോത്സവ ജേതാവ് രാഹുൽ ചന്ദ്രൻ, സി.വി. ജോഫി, കെ.ജെ. തോമസ്, എം.ഡി. ബാഹുലേയൻ എന്നിവർ സംസാരിച്ചു. ജോൺസൻ തന്നാടൻ, രാജലക്ഷ്മി, മധു തൂപ്രത്ത്, വിത്സൺ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.