പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലൈഫ് മിഷന് സ്ഥലം നല്‍കി

പഴയന്നൂര്‍: സി.പി.എം പാര്‍ട്ടി സംസ്ഥാന സമ്മേളനത്തി​െൻറ ആഹ്വാനം കണക്കിലെടുത്ത് ലൈഫ് മിഷന്‍ പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടുകൊടുക്കാന്‍ സന്നദ്ധനായി പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍. നായനാര്‍ അനുസ്മരണ സമ്മേളനത്തിടെ ഇതിനുള്ള സമ്മതപത്രം സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന് കൈമാറി. സി.പി.എം പഴയന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഒരു നിർധന കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കും. ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ സി.െഎ.ടി.യു ജില്ല വൈസ് പ്രസിഡൻറ്, പു.ക.സ. ജില്ല കമ്മിറ്റി മെമ്പര്‍, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കമ്മിറ്റിയംഗം എന്നീ ചുമതലകൾ കൂടി വഹിക്കുന്നുണ്ട് പത്മകുമാര്‍ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.