കാവൂട്ടിന് നാടുണർത്തി

ആട്ടോർ: പൈതൃക-പാരമ്പര്യ കലകൾ ജനതയുടെ ജീവശ്വാസവും, നിലനിൽപ്പുമാണെന്ന് ഫോക് ലോർ അവാർഡ് ജേതാവും പൊറാട്ട് നാടക കലാകാരനുമായ തേശേരി നാരായണൻ. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പത്താമത് കാവൂട്ട് നാട്ടുത്സവത്തി​െൻറ നാടുണർത്തൽ വിളംബര പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു. ടി.എ. ശങ്കരൻകുട്ടി, പ്രഭാകരൻ പള്ളിപ്പാമ‍ഠത്തിൽ, സുമതി ബാലൻ, ഓമന വിജയൻ, എം.എൻ. പരമേശ്വരൻ, ശിവരാമൻ പുല്ലഴി എന്നിവർ സംസാരിച്ചു. ആട്ടോർ അംഗൻവാടി പരിസരം മുതൽ തിരൂർ അമ്പലം വരെയും വിളംബര ജാഥ സംഘടിപ്പിച്ചു. എൻ.ബി.അശ്വിൻ, പി.ബി. അഭിജിത്ത്, ബിന്ദു ജയൻ, എൻ.എ.അജിത, നിഖിത ശങ്കരൻകുട്ടി, തങ്ക അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.