തൃശൂർ: സംഗീത ജീവിതം പരസ്നേഹത്തിന് കൂടി സമർപ്പിക്കുകയാണ് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി. സംഗീതത്തിൽനിന്നുള്ള വരുമാനം കാടിെൻറ മക്കൾക്കുള്ള പഠനത്തിനും സംരക്ഷണത്തിനും വിനിയോഗിക്കാനാണ് തീരുമാനം.സർവശിക്ഷ അഭിയാൻ പുഴയ്ക്കൽ ബി.ആർ.സി.യുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ കുട്ടികൾക്കും വിദ്യാഭ്യാസ കിറ്റ് 31ന് കോളനിയിലെത്തി കൈമാറും. സ്റ്റീഫൻ ദേവസി വെൽഫെയർ ഫാൻസ് അസോസിയേഷനാണ് പദ്ധതി പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. 100 വിദ്യാർഥികൾക്കാണ് ആദ്യ ഘട്ടത്തിൽ സഹായം. വിദ്യാർഥികൾക്കുവേണ്ടി ലൈബ്രറി ഒരുക്കാനും പദ്ധതിയുണ്ടെന്ന് ഫാൻസ് അസോസിയേഷൻ നേതാവ് വി.എസ്. ഡേവിഡ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.