ദേവസ്വം ബോർഡുകളിലെ നിയമനം പി.എസ്.സിക്ക് വിടണം^എഴുത്തച്ഛൻ സമാജം

ദേവസ്വം ബോർഡുകളിലെ നിയമനം പി.എസ്.സിക്ക് വിടണം-എഴുത്തച്ഛൻ സമാജം തൃശൂർ: ദേവസ്വം ബോർഡുകളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് അഖിലേ കേരള എഴുത്തച്ഛൻ സമാജം പ്രസിഡൻറ് പി.ആർ. സുരേഷ്. പെരിഞ്ചേരി ശാഖയുടെ 90ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എ.എസിൽ മൂന്ന് സ്ട്രീമുകളിലും സംവരണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫ.ടി.ബി.വിജയകുമാർ അധ്യക്ഷത വഹിച്ചു. വി.ആർ.കൃഷ്ണനെഴുത്തച്ഛൻ സ്മാരക പ്രാദേശിക ചരിത്ര വിചാരം പ്രഫ.ടി.ആർ.വേണുഗോപാലും, ദീനബന്ധു ജനകീയ ആരോഗ്യപ്രസ്ഥാനം ചികിത്സാ സഹായ പരിപാടി മുൻ പ്രസിഡൻറ് ഡോ.വി.കെ.ലക്ഷ്മണകുമാറും ഉദ്ഘാടനം ചെയ്തു. ഡോ.കെ.എസ്.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.കെ.പാർവതി, ഡോ.സി.പി.കരുണദാസ്, ഡോ.ടി.ആർ.ഗോവിന്ദൻകുട്ടി, ബാബു സന്തോഷ്, സി.എൻ.ഉണ്ണികൃഷ്ണൻ, ടി.എൻ.നാണുകുമാർ എന്നിവരെ ആദരിച്ചു. കെ.കെ.വാസു, ടി.എസ്.ഉല്ലാസ് ബാബു, എം.എസ്.സുഭാഷ്, പി.ആർ.ബാലകൃഷ്ണൻ, എ.ജി.ഗോപാലകൃഷ്ണൻ, എം.എൻ.ഗോപിനാഥൻ, സി.ആർ.വിജയൻ,രാമകുമാർ പെരിഞ്ചേരി, ജയകൃഷ്ണൻ ടി.േമപ്പിള്ളി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.