ധർണ നടത്തി

എരുമപ്പെട്ടി: കാജാ ബീഡി കമ്പനിയുടെ എരുമപ്പെട്ടി ശാഖ അടച്ചു പൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ . തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതെയാണ് മാനേജ്മ​െൻറ് കമ്പനി ശാഖ അടച്ചു പൂട്ടിയതെന്നാരോപിച്ചാണ് തൊഴിലാളികൾ സമരം നടത്തിയത്. ബീഡി വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം യു.കെ. മണി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എം. അഷറഫ്, ലോക്കൽ കമ്മിറ്റി അംഗം കെ.ശാരദാമ്മ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.