മദ്ദളം കലാകാര​െൻറ കുടുംബത്തിന്​ സഹായധനം കൈമാറി

തൃശൂർ: തൃശൂർ പൂരത്തി​െൻറ മേളത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ച കോങ്ങാട് കൃഷ്ണൻകുട്ടി നായരുടെ കുടുംബത്തിനുള്ള കൊച്ചിൻ ദേവസ്വം ബോർഡി​െൻറ സാമ്പത്തിക സഹായം കൈമാറി. കൃഷ്ണൻകുട്ടി നായരുടെ മകൻ െക. വിദ്യാധരന് ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡൻറ് ഡോ. എം.കെ. സുദർശനാണ് ൈകമാറി. കണിമംഗലം ശാസ്താവി​െൻറ പുലർച്ചെ പൂരം കുളശേരി അമ്പലത്തിൽനിന്ന് വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പിനിടയിലായിരുന്നു മദ്ദളകലാകാരനായ കൃഷ്ണൻകുട്ടി നായർ കുഴഞ്ഞ് വീണ് മരിച്ചത്. പൂരത്തിന് പിറ്റേന്ന് തന്നെ ബോർഡ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ബോർഡ് അംഗം ടി.എൻ. അരുൺകുമാർ, സ്പെഷൽ ദേവസ്വം കമീഷണർ ആർ. ഹരി, സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി പി.എസ്. സഖി, എക്സി.എൻജിനീയർ കെ.കെ. മനോജ്, അസി.കമീഷണർ പി.ഡി. ശോഭന, ലോ ഓഫിസർ ഷൈമോൾ സി. വാസു, ചീഫ് വിജിലൻസ് ഓഫിസർ ആർ.കെ. ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.