ജില്ലയിൽ അമ്പത് കുളങ്ങൾ നവീകരണത്തിൽ -മന്ത്രി വി.എസ്. സുനിൽകുമാർ തൃശൂർ: ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിെൻറ ഭാഗമായി ജില്ലയില്‍ അമ്പത് കുളങ്ങള്‍ നവീകരണത്തിലാെണന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ചിറകളും കുളങ്ങളും തോടുകളും കനാലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിച്ചുകൊണ്ട് ജലലഭ്യത സുലഭമാവുന്ന സാഹചര്യം ഉണ്ടാക്കലാണ് ഏറ്റവും വലിയ വികസനമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷനിലെ പാടങ്ങളിലുള്ള 12 ചിറകളുടെ സ്ലൂയിസുകള്‍ക്ക് ഷട്ടര്‍ സ്ഥാപിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നബാഡിെൻറ സഹായത്തോടെ മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പ് മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കോര്‍പറേഷനിലെ പാടങ്ങളില്‍ 12 ചിറകളുടെ സ്ലൂയിസുകള്‍ക്ക് ഷട്ടര്‍ സ്ഥാപിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം 12 ചിറകളുടെ ഷട്ടറുകളുടെ രേഖകള്‍ അതാത് പാടശേഖര സമിതി ഭാരവാഹികള്‍ക്ക് മന്ത്രി കൈമാറി. കോര്‍പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ. ജസ്്റ്റിന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.