എം.ജി റോഡ് വികസന പാക്കേജ് തയാർ

തൃശൂര്‍: എം.ജി റോഡ് വികസനത്തിന് പാക്കേജ് തയാറായി. പാക്കേജ് ചര്‍ച്ച ചെയ്യുന്നതിനായി എം.ജി റോഡ് വികസന കമ്മിറ്റി യോഗം ചേരും. എം.ജി റോഡ് വികസനത്തിന് സ്ഥലം വിട്ട് നല്‍കുന്നവര്‍ക്കായി വിവിധ പാക്കേജുകളാണ് റോഡ് വികസന കമ്മിറ്റി തയ്യാറാക്കിയിരിക്കുന്നത്. റോഡ് വികസന കമ്മിറ്റി യോഗം ചേര്‍ന്ന ശേഷം ആവശ്യമായ ഭേദഗതികള്‍ വരുത്തിയേ പാക്കേജ് സംബന്ധിച്ച് പറയാൻ കഴിയൂ എന്ന് വികസനകമ്മിറ്റി കണ്‍വീനര്‍ പി. സുകുമാരന്‍ പറഞ്ഞു. പാക്കേജ് സംബന്ധിച്ച് വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉടന്‍ യോഗം ചേരും. മൂന്ന് വര്‍ഷം മുമ്പാണ് എം.ജി റോഡ് വികസനത്തിന് തുടക്കമിട്ടത്. അയ്യന്തോള്‍ മോഡൽ റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് എം.ജി റോഡ് വികസനത്തിന് പദ്ധതിയൊരുക്കിയത്. നടുവിലാല്‍ മുതല്‍ പടിഞ്ഞാറെ കോട്ടവരെ വീതി കൂട്ടി എം.ജി റോഡ് വികസനം യഥാർഥ്യമാക്കുകയായിരുന്നു ലക്ഷ്യം. രണ്ട് വര്‍ഷം മുമ്പ് എം.ജി റോഡ് വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്ഥല ഉടമകളുടെയും വ്യാപാരികളുടെയും യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഇതിനിടെ ചിലവ്യക്തികള്‍ സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചു. ഇതിന് പുറേമ റോഡി​െൻറ വീതി സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉയരുകയും ചെയ്തു. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് മേയറുടെ നേതൃത്വത്തില്‍ സ്ഥലമുടമകളുടെയും വ്യാപാര പ്രതിനിധികളുടെയും സബ് കമ്മിറ്റി രൂപവത്കരിച്ച് ഇപ്പോള്‍ പ്രേത്യക പാക്കേജ് തയാറാക്കിയിരിക്കുന്നത്. വികസന കമ്മിറ്റി യോഗം ചേര്‍ന്ന് പാക്കേജ് അവതരിപ്പിച്ച ശേഷം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.