തൃശൂർ: നെല്ല് ഉൽപാദനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാറിെൻറ തീരുമാനപ്രകാരം കൃഷിയിറക്കിയ കർഷകരെ ത്രിശങ്കുവിലാക്കി മില്ലുടമകൾ അട്ടിമറി നീക്കം നടത്തുന്നുവെന്ന് കേരള കർഷക സംഘം ജില്ല കമ്മിറ്റി ആരോപിച്ചു. ഒരു തവണ കൃഷിയിറക്കിയ നെൽകർഷകർ രണ്ടാം പൂകൃഷി ഇറക്കിയത് കൃഷി വകുപ്പിെൻറ തീരുമാനപ്രകാരമായിരുന്നു. വിവിധ പാടശേഖരങ്ങളിലെ നെല്ല് സംഭരിക്കാൻ റൈസ് മില്ലുകാരെയാണ് ചുമതലപ്പെടുത്തിയത്. അനുവദിക്കപ്പെട്ട പാടശേഖരങ്ങളിൽനിന്ന് പിന്മാറി മില്ലുടമകൾ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നെല്ല് സംഭരണം തകർക്കുന്ന നീക്കത്തിനെതിരെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് അമ്പാടി വേണു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവീസ്, പി.ആർ. വർഗീസ്, സെബി ജോസഫ് പെല്ലിശേരി, പി.വി. രവീന്ദ്രൻ, കെ.എച്ച്. കയ്യുമ്മു, കെ. രവീന്ദ്രൻ, എം.എ. ഹാരിസ്ബാബു, ഗീത ഗോപി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.