തൃശൂർ: ഒരിക്കൽ അറനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന വാക മാലതി യു.പി സ്കൂളിൽ കഴിഞ്ഞ വർഷം പഠിക്കാനുണ്ടായിരുന്നത് മുപ്പതിനടുത്ത് കുട്ടികൾ മാത്രം. നിരവധി എൻജിനീയർമാരെയും ഡോക്ടർമാരെയും മറ്റും സൃഷ്ടിച്ച ഇൗ 84ാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന സമയത്ത് ഉണ്ടായ ഇൗ അവസ്ഥയിൽ പൊതുജനങ്ങൾക്ക് നാട്ടിലെ സ്കൂളിെൻറ വില മനസ്സിലാക്കിക്കൊടുക്കുന്നതിനും പൊതുവിദ്യാഭ്യാസ സംരക്ഷണത്തിെൻറ പ്രാധാന്യം വിശദീകരിച്ച് സ്കൂളിലെ അറബി, സംസ്കൃതം അധ്യാപികമാരായ ഷംനയും നിഷയും ചേർന്നുനിർമിച്ച കൂട്ടമണി എന്ന 25 മിനിറ്റ് ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. നാടുമായി ഒരു ബന്ധവുമില്ലാതെ മറ്റൊരു സ്കൂളിൽ പോകാൻ നേരം വെളുക്കുന്നതിന് മുമ്പെ ഒരുങ്ങേണ്ടിവരുന്ന ഒരു കുട്ടിയുടെ മാനസികവ്യഥയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒപ്പം നാട്ടിലെ സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ സന്തോഷകരമായ പഠനവും മറ്റുകാര്യങ്ങളിലേക്കും ഉപയോഗിക്കാവുന്ന സമയവും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു. എല്ലാത്തിലും നാടൻ അന്വേഷിക്കുന്ന കാലത്ത് മക്കളെ നാടനാക്കി വളർത്താൻ ചിത്രം നിർദേശിക്കുന്നു. തുടർ വിദ്യാഭ്യാസസംരക്ഷണത്തിെൻറ ഗുണവശങ്ങൾ തുറന്നുകാട്ടുന്ന ഈ ഹ്രസ്വചിത്രം കടം പെരുകിക്കൊണ്ടിരിക്കുന്നതിനിടയിൽ വലിയ ഫീസടച്ച് പഠിപ്പിക്കാൻ പാടുപെടുന്ന രക്ഷിതാക്കൾക്ക് കൂടി വഴികാട്ടിയാവുന്നു. പഞ്ചായത്ത് മെമ്പർമാരുടെയും പി.ടി.എ.യുടെയും ഇത്തരം വേറിട്ട പ്രവർത്തനങ്ങളുടെ ഫലമായി എഴുപത്തഞ്ചോളം കുട്ടികൾ ഈ വർഷം ഇൗ സ്കൂളിൽ പുതുതായി ചേർന്നത് ശ്രദ്ധേയമാണ്. എല്ലാ വിദ്യാലയങ്ങളിലും ഈ ചിത്രം പ്രദർശിപ്പിക്കാനാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.