മിനിമം വേതനം 600 രൂപയെന്നത്​ പുനഃപരിശോധിക്കണം ^ ചേംബർ ഒാഫ്​ കോമേഴ്​സ്

മിനിമം വേതനം 600 രൂപയെന്നത് പുനഃപരിശോധിക്കണം - ചേംബർ ഒാഫ് കോമേഴ്സ് തൃശൂർ: സംസ്ഥാന സർക്കാറി​െൻറ പുതിയ തൊഴിൽനയത്തി​െൻറ ഭാഗമായി മിനിമം വേതനം 600 രൂപയാക്കാനുള്ള നിർദേശം തൊഴിൽമേഖലയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ പുനഃപരിശോധിക്കണമെന്ന് ചേംബർ ഒാഫ് കോമേഴ്സ് ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തൊഴിൽ മേഖലകളിൽ നിലവിലുള്ള വേതന നിരക്ക് തന്നെ വളരെ വലുതാണ്. 2016 ഡിസംബറിൽ മിനിമം വേതനം പുതുക്കി നിശ്ചയിച്ചിട്ടുമുണ്ട്. ഇൗ വർധന തെന്ന പല ചെറുകിട സംരംഭകർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഇൗ സാഹചര്യത്തിൽ മിനിമം വേതനം 600 രൂപയാക്കി വർധിപ്പിക്കുന്നതിനുള്ള നീക്കം തൊഴിലുടമകളുടെ സാമ്പത്തികഭാരം വർധിപ്പിക്കുമെന്ന് പ്രസിഡൻറ് സി.എ. സലീം, സെക്രട്ടറി സജീവ് മഞ്ഞില എന്നിവർ അഭിപ്രായപ്പെട്ടു. ഇത് സ്ഥാപനങ്ങളുടെ നിലനിൽപ്പിന് തന്നെ ഹാനികരമാവും. വൻകിട സ്ഥാപനങ്ങൾ വേതനനിരക്ക് കുറഞ്ഞ അയൽ സംസ്ഥാനങ്ങളിലേക്ക് പറിച്ചുനടാൻ സാഹചര്യമുണ്ടാകും. അതേസമയം, ചെയ്യാത്ത ജോലിക്ക് കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും മിന്നൽ പണിമുടക്ക് നിരുത്സാഹപ്പെടുത്തുമെന്നുള്ള പുതിയ തൊഴിൽ നയത്തിലെ പ്രഖ്യാപനങ്ങൾ സ്വാഗതാർഹമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.