തൃശൂര്‍: ആട്ടോര്‍ അയ്യപ്പന്‍ നാടന്‍ കലാസമിതിയുടെ കാവൂട്ട് ഉത്സവം 26ന് തുടങ്ങും. 20നാണ് കേളികൊട്ട്. കേരള ഫോക്ലോര്‍ അക്കാദമി, ജില്ലപഞ്ചായത്ത്, ഉദിമാനം നാടന്‍കലാസംഘം, ദ്രാവിഡ കലാസാംസ്‌കാരികവേദി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. 20ന് രാവിലെ 10-ന് ആട്ടോര്‍ ഗ്രൗണ്ടില്‍ ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് തേശ്ശേരി നാരായണന്‍ കേളികൊട്ട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 11-ന് ആട്ടോര്‍ അംഗന്‍വാടി പരിസരത്ത് നിന്ന് കാവൂട്ട് വിളംബരയാത്ര തിരൂര്‍ കാവില്‍ അവസാനിക്കും. 25ന് രാവിലെ 10ന് ആട്ടോര്‍ ഗ്രൗണ്ടില്‍ കൊടിയേറും. 26ന് രണ്ടിന് കോലഴി ഭാഗ്യലക്ഷ്മി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ചിത്രരചനാമത്സരം നടക്കും. തുടര്‍ന്ന് നാലിന് വടകുറുമ്പക്കാവ് ക്ഷേത്രമൈതാനിയില്‍ പടയണി അരങ്ങേറും. അഞ്ചിന് ഉദിമാനം നാടന്‍കലാസംഘം അവതരിപ്പിക്കുന്ന നാടന്‍കലാമേള മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ചെയര്‍മാന്‍ ബിജു ആട്ടോർ, കെ.സി. സുബ്രഹ്മണ്യൻ, ജനറല്‍കണ്‍വീനര്‍ കെ.എൻ. കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.