കുതിരാൻ തുരങ്കനിർമാണം നിലച്ചിട്ടും ദേശീയപാത അതോറിറ്റിക്ക്​ അനക്കമില്ല

തൃശൂർ: കുതിരാൻ മലയിൽ ദേശീയപാത 17ന് നിർമിക്കുന്ന തുരങ്കത്തി​െൻറ പണി നിലച്ചിട്ട് രണ്ടര മാസം കഴിഞ്ഞിട്ടും ദേശീയപാത അതോറിറ്റിക്കും തുരങ്കത്തി​െൻറ പ്രധാന ഗുണേഭാക്താവായ സംസ്ഥാന സർക്കാറിനും അനക്കമില്ല. അതുകൊണ്ടുതന്നെ 900 കോടി രൂപയുടെ മതിപ്പ് നിർമാണ ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതി അനിശ്ചിതമായി നീണ്ട് നിർമാണ ചെലവ് നാല് ഇരട്ടിയോളമായി. റോഡ് നിർമാണം കരാർ എടുത്ത കെ.എം.സി കമ്പനിയിൽ നിന്ന് തുരങ്ക നിർമാണം കരാർ എടുത്ത പ്രഗതി എന്‍ജിനീയറിങ് കമ്പനിക്ക് പൂർത്തീകരിച്ച പണിയുടെ കുടശ്ശികയായ 40 കോടിയോളം രൂപ കൊടുക്കാത്തതാണ് പണി നിലയ്ക്കാൻ കാരണം. പണമില്ലാത്തതാണത്രെ, കാരണം. ഇത് സംബന്ധിച്ച് ചർച്ചകളിൽ പണം ഉടൻ കൊടുക്കാമെന്ന് വാഗ്ദാനം നൽകി കെ.എം.സി പിന്മാറും. ഏറ്റവും ഒടുവിൽ ഹൈദരാബാദിൽ നടത്തിയ ചർച്ചയിൽ മേയ് 10ന് പണം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതുവരെ അത് നടന്നിട്ടില്ല. എന്നിട്ടും തൊഴിലാളികളടക്കം മുഴുവൻ സജീകരണങ്ങളുമായി പ്രഗതി എന്‍ജിനീയറിങ് കമ്പനി കുതിരാനിൽ തമ്പടിച്ചിരിക്കുകയാണ്. ഇതിന് ഇവർക്ക് വൻ ചെലവുണ്ട്. മേയ് അവസാനം വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം. . സാമ്പത്തിക പ്രതിസന്ധി ആണെങ്കിലും പാതയുടെ മറ്റു പ്രവർത്തനങ്ങൾ കെ.എം.സി കമ്പനി നടത്തുന്നുണ്ട്. മാത്രമല്ല, രാജ്യത്ത് ഇരുപത്തിരണ്ടോളം ദേശീയപാതകളിൽ അവർ ചുങ്കപിരിവും നടത്തുന്നുണ്ട്. ബാങ്കുകൾ രൂപവത്കരിച്ച കണ്‍സോർട്യത്തിൽ നിന്ന് വായ്പ എടുത്താണ് കെ.എം.സി പണി നടത്തുന്നത്. പറഞ്ഞ സമയത്ത് ഒാരോ പണിയും തീർക്കണമെന്ന വ്യവസ്ഥ പാലിക്കാത്തതുകൊണ്ട് കണ്‍സോർട്യം പണം നൽകുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം പണം യഥേഷ്ടം കിട്ടുന്നില്ല. ഇത് കെ.എം.സിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് പറയുന്നത്. ഇൗ പണിക്ക് അനുവദിച്ച വായ്പ ഇവർ നടത്തുന്ന മറ്റ് പണികൾക്ക് ഉപയോഗിച്ചത് മൂലമാണത്രെ, കണ്‍സോർട്യം പണം നൽകുന്നതിന് നിയന്ത്രണം കൊണ്ടുവന്നത്. ബാങ്ക് കണ്‍സോർട്യം കെ.എം.സിയെ വിശ്വാസത്തിലെടുക്കുന്നില്ല. തങ്ങളുടെ സത്യസന്ധത കണ്‍സോർട്യെത്ത ബോധ്യപ്പെടുത്താൻ അവർക്ക് കഴിഞ്ഞിട്ടുമില്ല. ഇത്തരത്തിൽ പണി അനന്തമായി നീളുന്നതി​െൻറ തിക്തഫലം അനുഭവിക്കേണ്ടത് ഭാവിയിൽ റോഡ് ഉപേയാഗിക്കുന്ന ജനങ്ങളാണ്. പണി പൂർത്തിയാകാൻ വൈകുംതോറും നിർമാണ ചെലവ് കൂടും. അതനുസരിച്ച് ടോൾ നിരക്ക് വർധിക്കും. ഇക്കാര്യത്തിൽ ഇടപെട്ട് കരാർ കമ്പനിയെ വരുതിയിൽ നിർത്തേണ്ടത് സംസ്ഥാന സർക്കാറും ദേശീയപാത അതോറിറ്റിയുമാണ്. അവർ ഇതിൽ നോക്കുകുത്തിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.