തൃശൂർ: ജാതിക്കയുടെ വിലയിടിവ് തടയണമെന്ന് കേരള കർഷക സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മതിയായ താങ്ങുവില പ്രഖ്യാപിക്കുന്നതിനും വിലത്തകർച്ച തടയുന്നതിനും സ്വാമിനാഥൻ കമീഷൻ പ്രകാരം കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് അമ്പാടി വേണു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. ഡേവീസ്, പി.ആർ. വർഗീസ്, സെബി ജോസഫ്, പി.വി. രവീന്ദ്രൻ, കെ. രവീന്ദ്രൻ, എം.എ. ഹാരിസ്ബാബു, ഗിത ഗോപി എന്നിവർ സംസാരിച്ചു. പുരസ്കാരം നൽകും തൃശൂർ: ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ പട്ടികജാതി- പട്ടിക വർഗ വിദ്യാർഥികൾക്ക് ദ്രാവിഡ കലാസാംസ്കാരിക വേദി ഡോ. അംേബദ്കർ അക്ഷര പുരസ്കാര കാഷ് അവാർഡ് നൽകും. ബയോഡാറ്റയും ഫോട്ടോയും സർട്ടിഫിക്കറ്റിെൻറ പകർപ്പുകൾ സഹിതം കെ.സി. സുബ്രഹ്മണ്യൻ, ദ്രാവിഡ കലാ സാംസ്കാരിക വേദി, ഫ്ലാറ്റ് നമ്പർ - എസ് നാല്, യമുന അപ്പാർട്ട്മെൻറ് കോട്ടപ്പുറം, പൂത്തോൾ വിലാസത്തിൽ ജൂൺ 15നു മുമ്പ് അയക്കണം. ഫോൺ: 9446243931.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.