റേഷൻ മുൻഗണനാ പട്ടിക

തൃശൂർ: തൃശൂർ താലൂക്കിൽ റേഷൻ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിരുന്ന അനർഹരായ കാർഡുടമകളെ കണ്ടെത്തിയതിനെ തുടർന്ന് 5700പേർ കൂടി മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി. അനർഹരെ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അവരുടെ റേഷൻ ദുരുപയോഗം തടയുകയും ചെയ്തതുവഴി ജൂലൈ മുതൽ ഏപ്രിൽ 2018 വരെ 400 ലോഡ് ഭക്ഷ്യധാന്യം സപ്ലൈകോ ഗോഡൗണിൽ നീക്കിയിരിപ്പ് സ്റ്റോക്കായി വെക്കുന്നതിന് സാധിച്ചു. ഇതിന് വിപണി വില പത്ത് കോടിക്ക് മുകളിൽ വരും. തൃശൂർ താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാരും മറ്റു ജീവനക്കാരും ചേർന്ന് 9695 മുൻഗണനാ വിഭാഗം, 837 അന്ത്യോദയ അന്നയോജന കാർഡുകൾ, 2137 സബ്സിഡി കാർഡുകൾ എന്നിവ അനർഹർ കൈവശംവെച്ച് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ പൊതുവിഭാഗത്തിലേക്ക് മാറ്റി. പകരം അർഹരായ പതിനായിരത്തോളം പേരെ ഉൾപ്പെടുത്തുന്നതിനായി സിവിൽ സപ്ലൈസ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ 5700 പേരെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവായി. ഇവർക്ക് മേയ് മുതൽ റേഷൻവിഹിതം ലഭിക്കും. ബാക്കിയുള്ള നാലായിരത്തോളം പേരെ അധികം താമസിയാതെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.