തൃശൂർ: മേയിലെ റേഷൻ എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി.ഗ്രാം അരിയും അഞ്ച് കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുൻഗണന വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കി.ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും ലഭിക്കും. മുൻഗണനയിതര വിഭാഗത്തിൽപ്പെട്ട രണ്ട് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് ഓരോ അംഗത്തിനും രണ്ട് കി.ഗ്രാം അരി വീതം രണ്ട് രൂപ നിരക്കിലും ഫോർട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. രണ്ട് രൂപ നിരക്കിലുളള ഭക്ഷ്യധാന്യ വിതരണ പദ്ധതിയിൽ ഉൾപ്പെടാത്ത ബാക്കിയുള്ള മുൻഗണനയിതര വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് നാല് കി.ഗ്രാം ഭക്ഷ്യധാന്യം ലഭിക്കും. ഓരോ കാർഡിനും രണ്ട് കി.ഗ്രാം ഫോർട്ടിഫൈഡ് ആട്ട കി.ഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും. ഈപോസ് മെഷീൻ വഴി വിതരണം നടത്തുന്ന റേഷൻകടകളിൽ എല്ലാ റേഷൻ സാധനങ്ങൾക്കും കി.ഗ്രാമിന് ഒരു രൂപ അധികം നൽകേണ്ടതാണെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഉപരാഷ്ട്രപതി സന്ദർശനം: യോഗം ഇന്ന് തൃശൂർ: 21ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിെൻറ സന്ദർശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ യോഗം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കലക്ടറുടെ ചേംമ്പറിൽ നടക്കും. രാവിലെ 11ന് സിറ്റി ജില്ല പൊലീസ് മേധാവിയുടെ ചേംമ്പറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.