വാടാനപ്പള്ളി: സി.പി.ഐയുടെ വളൻറിയർ സംഘടനയായ തളിക്കുളം എസ്.എൻ.വി.യു.പി സ്കൂളിൽ സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്തു. 22 വരെയാണ് ക്യാമ്പ്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ടി.ആർ. രമേഷ്കുമാർ, കെ.കെ. ഷെല്ലി, സി.സി. മുകുന്ദൻ, സി.ആർ. മുരളീധരൻ, ഇ.എ. സുഗതകുമാർ മാസ്റ്റർ, സജ്ന പർവീൻ ജില്ല വളൻറിയർ ക്യാപ്റ്റൻ പി.കെ. ശേഖരൻ, വൈസ് ക്യാപ്റ്റൻ രാഗേഷ് കണിയാംപറമ്പിൽ എന്നിവർ സംസാരിച്ചു പടം: ജനസേവാദളിെൻറ ജില്ലാ ക്യാമ്പ് തളിക്കുളത്ത് സി.എൻ. ജയദേവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു. അപകടം വരുത്തുന്ന വൈദ്യുതി കാൽ കിഴുപ്പിള്ളിക്കര: കിഴുപ്പിള്ളിക്കര സഹകരണ ബാങ്കിന് സമീപത്ത് എപ്പോഴും ഒടിഞ്ഞ് വീഴാവുന്ന നിലയിലുള്ള വൈദ്യുതി കാൽ മാറ്റി പുതിയത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നൽകിയ പരാതി അധികൃതർ അവഗണിച്ചു. കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തായി എപ്പോഴും വീഴാവുന്ന അവസ്ഥയിലുള്ള പോസ്റ്റ് മാറ്റാൻ നടപടി ഇല്ലാതായപ്പോൾ നാട്ടുകാർ കയർ കെട്ടിവെച്ചിരിക്കുകയാണ്. ശക്തമായ കാറ്റിൽ പോസ്റ്റ് വീഴുമെന്ന് പരിസരവാസികൾ ഭയക്കുന്നു. വീണാൽ വൻഅപകടത്തിനാണ് വഴിവെക്കുക. പടം: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ നിലയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.