അലുവത്തെരുവിലെ രാമന്‍കുളത്തിന് പുതുജീവൻ

ചെന്ത്രാപ്പിന്നി: അലുവത്തെരുവില്‍ കാലങ്ങളായി അവഗണിക്കപ്പെട്ടുകിടന്ന രാമന്‍കുളത്തിന് പുതുജീവന്‍ വെച്ചു. സി.പി.എം ചെന്ത്രാപ്പിന്നി ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനപങ്കാളിത്തത്തോടെ രാമന്‍കുളം ശുചീകരിച്ചു. അരയേക്കറോളം വിസ്തീര്‍ണമുള്ള കുളത്തിലെ വെള്ളം നാട്ടുകാര്‍ പ്രാഥമിക കാര്യങ്ങള്‍ക്കും കൃഷിയാവശ്യത്തിനും ഉപയോഗിച്ചിരുന്നതാണ്. വേനലില്‍ വറ്റാത്ത കുളം മഴവെള്ള സംഭരണി കൂടിയാണ്. പ്രദേശത്ത് ജല ദൗര്‍ലഭ്യം മൂലം പൊറുതിമുട്ടുന്ന കുടുംബങ്ങളുടെ പ്രയാസം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ ശുചീകരണം ഏറ്റെടുത്തത്. നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനംചെയ്തു. ലോക്കല്‍ സെക്രട്ടറി വി.കെ. ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബൈന പ്രദീപ്‌, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന വിശ്വന്‍, പഞ്ചായത്തംഗങ്ങളായ ടി.വി. മനോഹരന്‍, ഷിഹാസ് മുറിത്തറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.