ബംഗാളിലെ സി.പി.എം^ബി.ജെ.പി സഖ്യം മതേതരത്വത്തിന് വെല്ലുവിളി ^കെ. സുധാകരൻ

ബംഗാളിലെ സി.പി.എം-ബി.ജെ.പി സഖ്യം മതേതരത്വത്തിന് വെല്ലുവിളി -കെ. സുധാകരൻ ദേശമംഗലം: ബംഗാളിലെ സി.പി.എം -ബി.ജെ.പി സഖ്യം മതേതരത്വത്തിന് കനത്ത വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ന്യൂനപക്ഷ സംരക്ഷണത്തിന് ബി.ജെ.പിയെ തോൽപിക്കണമെന്ന സി.പി.എമ്മി​െൻറ പ്രഖ്യാപനം കാപട്യമാണ്. ഫാഷിസം നാടാകെ പടർന്ന് പിടിക്കുമ്പോൾ അതിനെ ചെറുക്കുന്ന ജനാധിപത്യചേരിയെ ദുർബലപ്പെടുത്തുന്ന നിലപാടാണ് സി.പി.എം കൈകൊള്ളുന്നതെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുധാകരൻ. പി.എം. സബാഹ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് കണ്ണൂർ, മുൻ ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, ഇ.പി. രാജീവ്, യാസർ പൊട്ടേചോല, പി.ഐ. യതീഷ് കൃഷ്ണൻ, ഷൗക്കത്തലി, കെ.എം. മുഹമ്മദ്, കെ.വി. മരയ്ക്കാർ, ബാബു നാസർ, മുഹമ്മദാലി, ടി.പി. ഷാജി, എം. മഞ്ജുള, പി. ബാലൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.