ആമ്പല്ലൂര്‍: കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി കീറിയ കാന ശരിയായി മണ്ണിട്ട് മൂടാത്തത് വാഹനയാത്രികര്‍ക്ക് ദുരിതമാകുന്നു. പുതുക്കാട് താലൂക്ക് ആശുപത്രി റോഡില്‍നിന്ന് ബസാര്‍ റോഡിലേക്ക് പ്രവേശിക്കുന്ന ലിങ്ക് റോഡിലാണ് അപകടകെണിയായി കാന കീറിയിരിക്കുന്നത്. കാന ശരിയായി മണ്ണിട്ട് മൂടാതിരുന്നതിനാല്‍ ഇവിടെ വീണ്ടും കുഴിയായി. മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്ത് കോടി ചെലവില്‍ നടപ്പാക്കുന്ന പുതുക്കാട് കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് പൈപ്പ് സ്ഥാപിക്കുന്നത്. കരാറുകാരുടെ അനാസ്ഥയാണ് കാന ശരിയായ രീതിയില്‍ മണ്ണിട്ട് മൂടാതിരുന്നതിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കുറുമാലി പുഴയില്‍നിന്ന് വടക്കേതൊറവ്, ബ്ലോക്ക് ഓഫിസ് റോഡ് ഭാഗത്തേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. വേണ്ടത്ര മുന്‍കരുതലില്ലാതെയും സൂചന ബോര്‍ഡ് സ്ഥാപിക്കാതെയുമാണ് കാനകീറുന്നതും പൈപ്പ് സ്ഥാപിക്കുന്നതും. രാത്രിയില്‍ ജെ.സി.ബി ഉപയോഗിച്ച് കീറിയ കുഴിയില്‍ പൈപ്പിട്ടശേഷം കുറച്ച് മണ്ണു നിറച്ചിരുന്നു. മഴ പെയ്തതോടെ കുഴിയില്‍ ചളി നിറയുകയും ഇതറിയാതെ വരുന്ന വാഹനങ്ങള്‍ കുഴിയില്‍ വീഴുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.