ബൈജുവിെൻറ മരണം

തൃശൂര്‍: മാന്ദാമംഗലം ചേരുംകുഴി ഏഴോലിക്കല്‍ കൊലപാതകമാണെന്നും പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്ത് മർദിച്ചതെന്നും അന്വേഷണ സംഘത്തിന് മൊഴി. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്താണ് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി സുരേഷ്ബാബു, സി.ഐ റോയ്, എസ്.ഐ ഷാജൻ, പ്രദീപ് എന്നിവർക്കാണ് മൊഴി നൽകിയത്. മർദിച്ച് അബോധാവസ്ഥയിലാക്കി കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽനിന്ന് മനസ്സിലാക്കുന്നത്. മരണത്തിന് ഉത്തരവാദികളായ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഭീഷണി മൂലമാണ് ബന്ധുക്കളും നാട്ടുകാരും പരാതിപ്പെടാതിരിക്കുന്നതും തെളിവുകൾ നൽകാതിരിക്കുന്നതും. കഴിഞ്ഞ വർഷം ജൂലൈയിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് പിന്നീട് വീടിന് പിറകിലെ പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ ബൈജുവിനെ കണ്ടെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.