തൃശൂർ: കത്തോലിക്ക കോൺഗ്രസ് ശതാബ്്ദി ആഘോഷങ്ങളുടെ ഭാഗമായി സീറോ മലബാർസഭയുടെ സമുദായ മഹാസംഗമം തൃശൂരിൽ സംഘടിപ്പിക്കുമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. 'മതേതരത്വം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി മേയ് 11 മുതൽ 14വരെയാണ് പരിപാടികൾ. 11ന് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഛായാ ചിത്ര പ്രയാണങ്ങൾ ആരംഭിക്കും. 12ന് 3.30ന് തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിലെത്തുന്ന ഛായാചിത്രങ്ങൾ തൃശൂർ അതിരൂപത വികാരി ജനറാൾമാരായ ഫാ. തോമസ് കാക്കശ്ശേരി, ഫാ. ജോർജ് കോമ്പാറ എന്നിവർ ഏറ്റുവാങ്ങും. സംസ്ഥാന പ്രസിഡൻറ് ബിജു പറയന്നിലം പതാക ഉയർത്തും. ശേഷം ആഗോള വർക്കിങ് കമ്മിറ്റി യോഗം ചേരും. 13ന് 3.30ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നാരംഭിക്കുന്ന റാലി തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട് ഫ്ലാഗ് ഓഫ് ചെയ്യും. ജോസഫ് കുണ്ടുകുളം നഗറിൽ നടക്കുന്ന സമുദായ മഹാസംഗമം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തും. നൂറു ഭവനരഹിതർക്കുള്ള ഭൂദാന പദ്ധതി സമർപ്പണം ഡയറക്ടർ ഫാ. ജിയോ കടവിയും 100 മിഷൻ കേന്ദ്രങ്ങളിലെ േപ്രഷിതപ്രവർത്തന പ്രഖ്യാപനം തൃശൂർ അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കുത്തൂരും നിർവഹിക്കും. 14ന് തൃശൂർ ഡി.ബിസി.എൽ.സി.യിൽ നടക്കുന്ന കേന്ദ്ര പ്രതിനിധി സമ്മേളനം മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഫാ. വർഗീസ് കുത്തൂർ, ഡോ. കെ.എം. ഫ്രാൻസിസ്, ജോഷി വടക്കൻ, തൊമ്മി പിടിയത്ത് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.