കൊടുങ്ങല്ലൂർ മിനി സിവിൽ സ്​റ്റേഷനിൽ മൂന്ന്​ ദിവസമായി വെള്ളമില്ല

കൊടുങ്ങല്ലൂർ: മിനി സിവിൽ സ്റ്റേഷനിൽ മൂന്ന് ദിവസമായി വെള്ളമില്ല. ജീവനക്കാരും, മിനി സിവിൽ സ്റ്റേഷനിൽ വിവിധ കാര്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളും ദുരിതത്തിലായി. 24 സർക്കാർ ഒാഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്്റ്റേഷനിൽ നിരവധി ജീവനക്കാരാണ് ഉള്ളത്. വെള്ളം നിലച്ചതോടെ പ്രഥമിക ആവശ്യം നിറവേറ്റാൻ പോലും കഴിയാത്ത അവസ്ഥയാണ്. ശുചിമുറികളിൽനിന്ന് രൂക്ഷഗന്ധമാണ്. പലരും വീടുകളിൽനിന്ന് കൊണ്ടുവന്നാണ് അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കുന്നത്. വോൾേട്ടജ് ക്ഷാമത്തിന് പുറമെ നഗരത്തിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കവും കുടിവെള്ള വിതരണത്തിന് തടസ്സമായി. ഇതിനിടെ ചൊവ്വാഴ്ച വെള്ളം പമ്പ് ചെയ്യുന്ന മോേട്ടാറും കത്തിപോയി. ഇതോടെ വെള്ളത്തി​െൻറ കാര്യം കടുത്ത പ്രതിസന്ധിയിലായി. വാട്ടർ അതോറിറ്റി കണക്ഷൻ ഉണ്ടെങ്കിലും മിനി സിവിൽ സ്റ്റേഷനിലെ വെളളം വിതരണ ശൃംഗലയിലേക്ക് എത്തില്ല. വെള്ളം താഴത്തെനിലവരെ ലഭ്യമാകുകയുളളൂ. അതേസമയം പുതിയ മോേട്ടാർ സ്ഥാപിച്ച് ബുധനാഴ്ചയോടെ വെള്ളം വിതരണം പുനഃസ്ഥാപിക്കാനാകുമെന്ന് തഹസിൽദാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.