തൃത്തല്ലൂർ കെ.എം.എച്ച്‌.എമ്മിൽ വിവാഹം

വാടാനപ്പള്ളി: തൃത്തല്ലൂർ കെ.എം.എച്ച്‌.എം ബനാത്‌ അനാഥ-അഗതി മന്ദിരത്തിലെ വിദ്യാർഥിനി വിവാഹിതയായി. പാലക്കാട്‌ മംഗലം ഡാമിനടുത്ത്‌ സ്രാംബിക്കുളത്ത്‌ ഖനിയുടെ മകൾ റഹീനയെ പാലക്കാട്‌ ഇരട്ടക്കുളം പുന്നക്കാട്‌ ഹൗസിൽ ചെല്ല​െൻറ മകൻ ഷാജഹാനാണ് വിവാഹം കഴിച്ചത്. നിക്കാഹിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല വൈസ്‌ പ്രസിഡൻറ്‌ നാസർ ഫൈസി തിരുവത്ര കാർമികത്വം വഹിച്ചു. സുമനസ്സുകളുടെ സഹായത്താൽ പത്ത്‌ പവൻ സ്വർണവും പുത്തനുടുപ്പുകളും സമ്മാനമായി നൽകി. മംഗലം ഡാം ജുമാമസ്ജിദ്‌ ഖത്തീബ്‌ സലീം അൻവരി, കെ.എം.എച്ച്‌.എം ജനറൽ സെക്രട്ടറി സി.എ. മുഹമ്മദ്‌ റഷീദ്‌, വർക്കിങ്‌ പ്രസിഡൻറ്‌ എ.കെ. അബ്ദുൽ ഖാദർ, മാനേജർ ഹാഫിസ് നവാസ്‌ അൽ കൗസരി, മുസ്‌ലിം യൂത്ത്‌ ലീഗ്‌ ജില്ല ജനറൽ സെക്രട്ടറി എ.എം. നൗഫൽ, കെ.പി.എസ്‌. ഉമ്മർ തങ്ങൾ അഴീക്കോട്‌, ടി.കെ. മുഹമ്മദ്കുട്ടി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.