ഇന്ത്യൻ ദേശീയത മതാത്മകമാവില്ല -രാം പുനിയാനി തൃശൂര്‍: ഇന്ത്യന്‍ ദേശീയതക്ക് മതാത്മകമാകാന്‍ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനും ആക്ടിവിസ്റ്റുമായ രാം പുനിയാനി. കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിെൻറ ഭാഗമായി തൃശൂരിൽ നടന്ന പഠനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ദേശീയത, മുസ്‌ലിം ദേശീയത എന്നെല്ലാം പ്രചരിപ്പിക്കുന്നത് രാജ്യത്തിെൻറ മതസൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ ചരിത്രം അട്ടിമറിക്കുന്നതിന് തുല്യമാണ്. മതം ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മതങ്ങള്‍ രാജ്യത്തിന് ശക്തിപകര്‍ന്നിട്ടേയുള്ളൂ. അതിനെ വര്‍ഗീയമാക്കുന്നതാണ് രാജ്യത്തെ തളര്‍ത്തുന്നത്. തൊഴിലില്ലായ്മയും മനുഷ്യെൻറ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നതും പ്രധാന വിഷയമാവാതെ ക്ഷേത്ര നിര്‍മാണം അജണ്ടയാവുകയാണ്. ഹിന്ദു ദേശീയ വാദത്തിന് ഹൈന്ദവ സംസ്‌കാരവുമായി ബന്ധമില്ല. അത്തരം വാദങ്ങളുയര്‍ത്തുന്നത് സവര്‍ണ -സമ്പന്ന വിഭാഗത്തിെൻറ സാമൂഹിക മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കാനാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കും അധികാരം കൈപ്പിടിയിലൊതുക്കാനുമായി മതത്തെ ഉപയോഗപ്പെടുത്തുകയാണ് സംഘ്പരിവാര്‍ ശക്തികള്‍ ചെയ്യുന്നത്. സ്വാതന്ത്ര്യസമര കാലത്ത് രൂപവത്കരിക്കപ്പെട്ട മുസ്‌ലിം ലീഗിന് ഇസ്‌ലാമുമായി ബന്ധമുണ്ടായിരുന്നില്ല. മുസ്‌ലിം ലീഗ് രൂപവത്കരിച്ച മുഹമ്മദലി ജിന്ന യഥാര്‍ഥത്തില്‍ മതേതര വാദിയായ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. എന്നാല്‍, പാകിസ്താന്‍ എന്ന ആശയം മറ്റാരൊക്കെയോ ചേര്‍ന്ന് അദ്ദേഹത്തില്‍ കുത്തിവെച്ചുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. മുസ്‌ലിമായ മൗലാന അബുല്‍കലാം ആസാദ് മുസ്‌ലിം ലീഗിലോ ഹിന്ദുവായിരുന്ന ഗാന്ധി ആര്‍.എസ്.എസിലോ ചേര്‍ന്നില്ല. വിശ്വാസങ്ങളെയും മത ആശയങ്ങളെയും മാനവികതക്കും മനുഷ്യ നന്മക്കും വേണ്ടിയാണ് അവരെല്ലാം ഉപയോഗപ്പെടുത്തിയത്. ചരിത്രത്തില്‍ ഇടം നേടിയ വ്യക്തികളെ അപരവത്കരിക്കാനുള്ള നീക്കവും ഹിന്ദുത്വ ശക്തികള്‍ വ്യാപകമായി നടത്തുന്നുണ്ട്. ടിപ്പു സുല്‍ത്താനെ ഹിന്ദു വിരോധിയായും ക്ഷേത്ര ധ്വംസകനായും ചിത്രീകരിക്കുന്നത് ഇതിെൻറ ഭാഗമാണ്. മറാഠാ രാജാക്കന്മാര്‍ തകര്‍ത്ത ക്ഷേത്രം പുനര്‍ നിര്‍മിച്ചയാളാണ് ടിപ്പു എന്നറിയുമ്പോഴാണ് വര്‍ഗീയ പ്രചാരണം തിരിച്ചറിയാന്‍ കഴിയുക. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന 'വസുദൈവ കുടുംബകം' എന്നതാണ് ഹൈന്ദവ സംസ്കാരത്തിെൻറ അടിസ്ഥാന ആശയം- അദ്ദേഹം പറഞ്ഞു. പശുവിെൻറ പേരില്‍ ആളുകളെ കൊല്ലുന്നവര്‍ തെരുവിൽ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്ന ഗോമാതാക്കളെ സംരക്ഷിക്കുന്നില്ല. വേദ കാലഘട്ടത്തില്‍ ബ്രാഹ്മണർ ഗോമാംസം കഴിച്ചിരുന്നു. സാമ്പത്തിക നേട്ടത്തിനും അധികാരം സ്ഥാപിക്കാനും അമേരിക്കയാണ് ലോകത്ത് ഇസ്‌ലാമോ ഫോബിയ പ്രചരിപ്പിക്കുന്നത്. ഇന്ത്യയില്‍ അതിനെ സംഘ്പരിവാര്‍ ഉപയോഗപ്പെടുത്തുന്നു. മതസൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളം രാജ്യത്തിന് മാതൃകയാണെന്നും പുനിയാനി പറഞ്ഞു. കലാലയം സമിതി ചെയര്‍മാന്‍ മുഹമ്മദലി കിനാലൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ ഡോ. പി.കെ. പോക്കര്‍, ഡോ. കെ.എസ്. മാധവന്‍, കെ.കെ. ബാബുരാജ്, സി.കെ. അബ്ദുല്‍ അസീസ്, ഡോ. ഉമറുല്‍ ഫാറൂഖ് സഖാഫി, മുസ്തഫ പി. എറയ്ക്കല്‍, ഒ.പി. രവീന്ദ്രന്‍ എന്നിവർ സംസാരിച്ചു. വി.ആര്‍. അനൂപ് വിഷയം അവതരിപ്പിച്ചു. സി.എന്‍. ജാഫര്‍ സ്വാഗതവും സി.കെ.എം. ഫാറൂഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.