ചാവക്കാട്: അഹമ്മദ് സ്മാരക ഫുട്ബാൾ മേളയിൽ ചലഞ്ചേഴ്സ് എടത്തനാട്ടുകര ജേതാക്കൾ. തിരുവത്ര പുത്തൻ കടപ്പുറത്ത് നടന്നുവന്ന കെ. അഹമ്മദ് സ്മാരക ഫുട്ബാൾ മേളയുടെ സമാപന മത്സരത്തിൽ പ്ലേ ബോയ്സ് കുട്ടനെല്ലൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ്സ് എടത്തനാട്ടുകര ജേതാക്കളായത്. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്തു. പി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്്സൻ മഞ്ജുഷ സുരേഷ്, എ.എച്ച്. അക്ബർ, കെ.കെ. മുബാറക്, കെ.എം. അലി, എ.സി. ആനന്ദൻ, പി.വി. ബിജു, കെ.കെ. രാജൻ, എം.ജി. കിരൺ, പി.പി. രണദിവ്, മഞ്ജു കൃഷ്ണൻ, പി.ഡി. ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.