ആമ്പല്ലൂര്‍: ദേശീയപാത . തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. മുമ്പില്‍ പോയിരുന്ന പിക്കപ്പ് വാന്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിറകില്‍ വന്നിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പിക്കപ്പ് വാനിലും പിറകില്‍ വന്നിരുന്ന കാര്‍ ബസിലും ഇടിക്കുകയായിരുന്നു. ബസിെൻറ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കേസെടുത്തു ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു. കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച ഉച്ചക്ക് കുണ്ടുകടവ് റോഡില്‍ വെച്ച് ഇയാള്‍ ഭാര്യ ജീതുവിെൻറ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബശ്രീ സംഘത്തില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാന്‍ അച്ഛനോടൊപ്പം എത്തിയതായിരുന്നു ജീതു. പിതാവിെൻറ മൊഴിയിലാണ് ബിരാജുവിനെതിരെ കേസെടുത്തത്. മെഡിക്കല്‍കോളജില്‍ കഴിയുന്ന ജീതുവിെൻറ നില അതീവ ഗുരുതരാവസ്ഥയിലാണ്. കുടുംബവഴക്കിനെ തുടര്‍ന്ന് കുറച്ചുനാളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. പുതുക്കാട് സി.ഐ എസ്.പി. സുധീരെൻറ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.