ചെമ്പുച്ചിറ: ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന വിജയലക്ഷ്മിയുടെ സ്മരണാർഥം സ്‌കൂളിന് മുന്നില്‍ നിർമിക്കുന്ന കവാടത്തിന് തറക്കല്ലിട്ടു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് തറക്കല്ലിടല്‍ നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ആശ ഉണ്ണികൃഷ്ണന്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷീല തിലകന്‍, പഞ്ചായത്തംഗം സുഭിത വിനോദ് കുമാര്‍, പ്രിന്‍സിപ്പൽ ടി.വി. ഗോപി, പ്രധാനാധ്യാപകന്‍ ഇ. പത്മനാഭന്‍, പി.ടി.എ പ്രസിഡൻറ് മധു തൈശുവളപ്പില്‍, എം.പി.ടി.എ പ്രസിഡൻറ് മഞ്ജുള ദാസ്, ഒ.എസ്.എ പ്രസിഡൻറ് കെ.കെ. മാണി, ചെമ്പുച്ചിറ ശിവക്ഷേത്രയോഗം പ്രസിഡൻറ് എ.ബി. പ്രിന്‍സ്, ടി. ബാലകൃഷ്ണ മേനോന്‍ എന്നിവര്‍ സംസാരിച്ചു. വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ നല്‍കി മറ്റത്തൂര്‍: ഗ്രാമപഞ്ചായത്തിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. ലൈബറി കൗണ്‍സില്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ആറ് വായനശാലകള്‍ക്കാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം പുസ്തകങ്ങള്‍ നല്‍കിയത്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ലൈല ബഷീര്‍, അംഗങ്ങളായ മോളി തോമസ്, ശ്രീധരന്‍ കളരിക്കല്‍, ഗ്രന്ഥശാല കമ്മിറ്റി പഞ്ചായത്ത്തല കോ ഓഡിനേറ്റര്‍ ഹക്കിം കളിപറമ്പില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഷീല തിലകന്‍, ലൈബ്രേറിയന്‍ പ്രദീപ് ചൂരക്കാടന്‍ എന്നിവര്‍ സംസാരിച്ചു. കട്ടിൽ വിതരണം കൊടകര: പഞ്ചായത്തിലെ എസ്.സി വിഭാഗക്കാരായ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കട്ടില്‍ വിതരണം പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ വിലാസിനി ശശി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ടി.വി. പ്രജിത്, നാരായണി വേലായുധന്‍, ഉഷ സത്യന്‍, ഷീബ ഹരി, സുകുമാരന്‍ കൊടിയത്ത്, അസിസ്റ്റൻറ് സെക്രട്ടറി പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. 3.95 ലക്ഷം രൂപ ചെലവില്‍ 94 പേര്‍ക്കാണ് കട്ടില്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.