മുരിയാട് പഞ്ചായത്തിൽ ബാർ തുറക്കാനുള്ള നീക്കം ചെറുക്കും -മഹിള കോൺഗ്രസ് മുരിയാട്: എൽ.ഡി.എഫ് സർക്കാറിെൻറ പുതിയ മദ്യനയത്തിെൻറ അടിസ്ഥാനത്തിൽ മുരിയാട് പഞ്ചായത്തിൽ പുതിയ ബാർ തുറക്കാനുള്ള ശ്രമം നടക്കുന്നതായി മഹിള കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ആരോപിച്ചു. പതിനായിരത്തിൽ കൂടുതൽ പേർ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി ബാറുകൾ അനുവദിക്കാമെന്ന പുതിയ നയത്തിെൻറ മറവിലുള്ള ഈ നീക്കത്തെ എന്ത് വില കൊടുത്തും ചെറുക്കാൻ കൺവെൻഷൻ തീരുമാനിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അംബിക മുകുന്ദൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻറ് ബെൻസി ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഐ.ആർ. ജെയിംസ്, റൂറൽ ബാങ്ക് പ്രസിഡൻറ് ജോമി ജോൺ, മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ആനി തോമസ്, രാജലക്ഷ്മി കുറുമാത്ത്, ഗംഗാദേവി സുനിൽ, മോളി ജേക്കബ്, കെ. വൃന്ദകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.