തൃശൂർ: മിഷൻ ഒളിമ്പിക്സിെൻറ ഭാഗമായി വേൾഡ് ആർച്ചറി ഫെഡറേഷൻ, ജില്ല സ്പോർട്സ് കൗൺസിൽ, കൈപ്പറമ്പ് പഞ്ചായത്ത്, ജില്ല സ്പോർട്സ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ അമ്പെയ്ത്ത് പരിശീലന ക്യാമ്പ് നടത്തും. ഏപ്രിൽ നാലു മുതൽ 14 വരെ ഒന്നാം ഘട്ടം, 17 മുതൽ 27 വരെ രണ്ടാം ഘട്ടം, മേയ് മൂന്നു മുതൽ 10 വരെ മൂന്നാം ഘട്ടം ക്രമത്തിലാണ് പരിശീലനം. ആറു മുതൽ 50 വരെ പ്രായമായവർക്ക് സൗജന്യ പരിശീലന ക്യാമ്പിൽ പങ്കെടുക്കാം. അംഗപരിമിതർക്കും ഭിന്നശേഷിയുള്ളവർക്കും പ്രത്യേക പരിശീലനം നൽകും. മികച്ച പ്രകടനം നടത്തുന്ന വിദ്യാർഥികൾക്ക് വിദേശ സ്കോളർഷിപ് ലഭിക്കും. റിസർവ് ആർച്ചേഴ്സിനു ഏഷ്യൻ ആർച്ചറി ഫെഡറേഷെൻറ വിദേശ പരിശീലനവും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. മുണ്ടൂർ കൈപ്പറമ്പ് പഞ്ചായത്ത് ആർച്ചറി റേഞ്ചിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും തൃശൂർ അക്വാട്ടിക്സ് കോംപ്ലക്സിൽ വൈകുന്നേരം 3.30 മുതൽ 5.30 വരെയുമാണ് ക്യാമ്പ്. ഫോൺ: 9447920130, 9497871022.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.