കെ. കരുണാകരൻ ജന്മശതാബ്്ദി കലാസാഹിത്യ മത്സരം

തൃശൂർ: കെ. കരുണാകര​െൻറ ജന്മശതാബ്്ദി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.സി.സി വിചാർ വിഭാഗ് വിദ്യാർഥികൾക്കായി കലാസാഹിത്യ മത്സരങ്ങൾ നടത്തുമെന്ന് ജില്ല ചെയർമാൻ ജയിംസ് ചിറ്റിലപ്പിള്ളി അറിയിച്ചു. ഏപ്രിൽ ആറിന് രാവിലെ ഒമ്പതിന് തൃശൂർ സി.എം.എസ് എച്ച്.എസ്.എസിൽ സംഗീത സംവിധായകൻ വിദ്യാധരൻമാഷ് ഉദ്ഘാടനം ചെയ്യും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്, കോളജ് തലങ്ങളിലായി നടക്കുന്ന മത്സരത്തിലേക്ക് പ്രവേശന ഫീസില്ല. 'കെ. കരുണാകരനും ഇന്ത്യൻ നാഷനൽ കോൺഗ്രസും'-പ്രസംഗം, 'ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികൾ'-ഉപന്യാസം, 'ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം'-ക്വിസ്, കെ. കരുണാകരൻറ ഭരണനേട്ടങ്ങൾ -ചിത്രരചന എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഒന്നാം സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡും ബാക്കിയുള്ളവർക്ക് സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകും. 29ന് ഉച്ചക്ക് രണ്ടിന് മുരളി മന്ദിരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയികൾക്ക് പുരസ്കാരം നൽകും. ഫോൺ: 9495025818, 9847316285. സാഹിത്യവിഭാഗം ഫാക്കൽറ്റി ചെയർമാൻ ഡോ. അരവിന്ദൻ വല്ലച്ചിറ, ജനറൽ കൺവീനർ ആേൻറാ കുണ്ടുകുളം, ജില്ല ജനറൽ സെക്രട്ടറി രാജ പട്ടത്ത്, ജോസ് പുത്തൻപുരയ്ക്കൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. വേദവിദ്യ പരിശീലന പദ്ധതി തൃശൂർ: കശ്യപ വേദ റിസർച് ഫൗണ്ടേഷൻ 'ജീവിത വിജയം വേദങ്ങളിലൂടെ'വിഷയത്തിൽ വേദവിദ്യ പരിശീലന പദ്ധതി ഞായറാഴ്ച മുതൽ കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗം ശ്രീനാരായണ മെയിൻ ഹാളിൽ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം നാലിന് കൊടുങ്ങല്ലൂർ വിവേകാനന്ദ വേദിക് മിഷൻ ഡയറക്ടർ ഡോ. എം. ലക്ഷ്മികുമാരി ഉദ്ഘാടനം ചെയ്യും. വേദങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിത്വ വികാസം, കുടുംബ ജീവിതം, സമൂഹിക ബന്ധം, ഭക്ഷണ സംസ്കാരം, സാമ്പത്തിക വിനിയോഗം, സമയക്രമീകരണം, ആരോഗ്യ സംരക്ഷണം, യോഗ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു വർഷത്തെ പരിശീലനം നൽകും. എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 നാണ് ക്ലാസ്. ഫോൺ: 9895773443, 9446624376. സി.കെ. സുജിത്കുമാർ വൈദിക്, ടി.ജി. ഗിരീഷ്, നിർമല കെ. റെജിമോൻ, വി. രേഖ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.