അന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ ആശ്രയ കുടുംബങ്ങൾക്കായി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീ വത്സൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ജ്യോതി രാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ശോഭന, അന്തിക്കാട് പഞ്ചായത്ത് അംഗങ്ങളായ എ.ബി. ബാബു, സുമൈറ ബഷീർ, റീന ഗോപി, സുമ സന്തോഷ്, മിനി ചന്ദ്രൻ, സരിത സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൻ മണി ശശി, അന്തിക്കാട് ആശുപത്രി സൂപ്രണ്ട് ബീന മൊയ്തീൻ, ഗവ. ആയുർവേദ ആശുപ്രതി സൂപ്രണ്ട് പി.കെ. ഗീത എന്നിവർ സംസാരിച്ചു. കൂട് മത്സ്യകൃഷി വിളവെടുത്തു വാടാനപ്പള്ളി: ആഴക്കടലിൽ മത്സ്യബന്ധനം നടത്തി ഉപജീവന മാർഗം കണ്ടെത്തി നിരവധി പുരസ്കാരങ്ങൾക്ക് അർഹരായ ഏങ്ങണ്ടിയൂർ സ്വദേശി കാർത്തികേയനും -ഭാര്യ രേഖയും ചേറ്റുവ അഴിമുഖത്ത് നടത്തിയ കൂട് മത്സ്യകൃഷി വിളവെടുത്തു. കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐയുടെ സഹായത്തോടെയായിരുന്നു കൃഷി. വിളവെടുപ്പ് സാഫ് ജോ. ഡയറക്ടർ സി.ആർ. സത്യവതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ.വി. അശോകൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ഉഷ സുകുമാരൻ, പഞ്ചായത്ത് അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, സിന്ധു സന്തോഷ്, സുമയ്യ സിദ്ധി, ബീന സിങ്, ഒ.കെ. പ്രൈസൺ, എ.ബി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.