കൊടുങ്ങല്ലൂർ: ഉത്സവത്തിനിടെ പാപ്പാന്മാരും ചെറുസംഘം ആളുകളും തമ്മില്‍ സംഘര്‍ഷം. ലോറിക്കും കാറിനും പൊലീസ് ജീപ്പിനും നേരെ കല്ലേറ്. ആല ക്ഷേത്രോത്സവത്തിനിടെ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. എഴുന്നള്ളിപ്പിനു ശേഷം ക്ഷേത്രത്തിനടുത്ത് തളച്ചിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയുടെ മുന്നില്‍നിന്ന് സെല്‍ഫിയെടുക്കാന്‍ ചിലര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവരും പാപ്പാന്മാരുമായി വാക്കേറ്റമുണ്ടായി. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഒരാള്‍ക്ക് മർദനമേറ്റതായും നിലത്തുവീണ ഇയാള്‍ക്ക് ചുമലിൽ പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇതിനിടെ ആനയെ കൊണ്ടുവന്ന ലോറിക്കും ആനക്ക് ഭക്ഷണം കൊണ്ടുവന്ന കാറിനും നേരെ കല്ലേറുണ്ടായി. ലോറിയുടെ ചില്ലും കാറിെൻറ ഹെഡ്‌ലൈറ്റും തകര്‍ന്നു. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും അനുനയിപ്പിക്കുകയായിരുന്നു. ആനയെ ലോറിയില്‍ കയറ്റാനായി കൊണ്ടുവരുന്നതിനിടെയാണ് പൊലീസ് ജീപ്പിനുനേരെ കല്ലേറുണ്ടായത്. ജീപ്പിെൻറ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. ഇരുളിെൻറ മറവിൽ വീടിന് കല്ലേറ് കൊടുങ്ങല്ലൂർ: ഇരുളിെൻറ മറവിൽ വീടിനുനേരെ തുടർച്ചയായി കല്ലേറ്. പുല്ലൂറ്റ് വാട്ടർ ടാങ്കിന് തെക്കുവശം താമസിക്കുന്ന അപ്പോഴംപറമ്പിൽ സലീഷ് ബാബുവിെൻറ വീടിന് നേരെയാണ് കഴിഞ്ഞ മൂന്ന് ദിവസം തുടർച്ചയായി കല്ലേറുണ്ടായത്. രാത്രി എട്ടിനും പത്തിനും ഇടയിലാണ് സംഭവം. ആദ്യ ദിവസം രാത്രി എട്ടരയോടെ നിരവധി തവണ വീടിന് മുകളിൽ കല്ലുകൾ പതിക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും കല്ലേറ് ആവർത്തിച്ചു. പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്ഥലം സന്ദർശിച്ചു. വാട്ടർ അതോറിറ്റി കരാറുകാരനാണ് സലീഷ് ബാബു. തണൽ പാലിയേറ്റിവിൽ ഡോക്ടറുെട സൗജന്യ സേവനം മതിലകം: സാമൂഹിക സാംസ്കാരിക സന്നദ്ധ പ്രസ്ഥാനമായ പുന്നക്കബസാർ തണൽ കേന്ദ്രത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന തണൽ പാലിയേറ്റിവിൽ സൗജന്യ ഡോക്ടറുെട സേവനം ആരംഭിച്ചു. പഞ്ചായത്ത് അംഗം കെ.കെ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. വേലായുധൻ പെരിഞ്ഞനം, പി.എം. മുഹമ്മദ് യൂസഫ്, ഡോ. മുസ്തഫ, മുത്തുകോയ തങ്ങൾ, ഡോ. തിലകരാജൻ, മുഹമ്മദലി പുന്നക്കബസാർ, കെ.കെ. ഷാജഹാൻ എന്നിവർ സംസാരിച്ചു. പി.ബി. സക്കീർ ഹുസൈൻ സ്വാഗതവും പി.െഎ. അഷറഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.