​കൊടുങ്ങല്ലൂർ താലൂക്ക്​ ആശുപത്രിയിൽ ശസ്​ത്രക്രിയ പ്രതിസന്ധിയിൽ; അനസ്​തേഷ്യ ഡോക്​ടറെ പുറത്തുനിന്ന്​ വരുത്തേണ്ട അവസ്​ഥ

കൊടുങ്ങല്ലൂർ: അനസ്തെറ്റിസ്റ്റി​െൻറ അഭാവം മൂലം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ പ്രതിസന്ധിയിൽ. ഇവിടെ ഇപ്പോൾ ശസ്ത്രക്രിയ നടത്തണമെങ്കിൽ പുറത്തുനിന്ന് അനസ്തേഷ്യ ഡോക്ടറെ വരുത്തേണ്ട അവസ്ഥയാണുള്ളത്. ഇതി​െൻറ ചെലവ് രോഗികൾ വഹിക്കണം. ജില്ല ആശുപത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ഇവിടെ സീസേറിയനും ഏെറയാണ്. ജനറൽ സർജറിയിലും ഇ.എൻ.ടിയിലും എല്ലുരോഗ വിഭാഗത്തിലും നേത്ര രോഗ വിഭാഗത്തിലും ശസ്ത്രക്രിയ സൗകര്യമുണ്ട്. എന്നാൽ ഇൗ വിഭാഗങ്ങളിലെല്ലാം ശസ്ത്രക്രിയ അവതാളത്തിലാകുന്ന അവസ്ഥയാണിപ്പോൾ. കൊടുങ്ങല്ലൂരിലേക്ക് അനസ്തെറ്റിസ്റ്റിനെ അനുവദിക്കുന്ന കാര്യത്തിൽ ഏറക്കാലമായി അരോഗ്യ വകുപ്പ് കടുത്ത അവഗണനയാണ് പുലർത്തുന്നതെന്ന് ആേക്ഷപമുണ്ട്. ഇടക്ക് വരുന്നവർ അധികം കഴിയും മുേമ്പ സ്ഥലം മാറിപ്പോകുന്നതും പതിവാണ്. അധികൃതരുടെ നിരന്തര ആവശ്യത്തെത്തുടർന്ന് മാമ്പ്ര പി.എച്ച്.സിയിൽ ജോലി ചെയ്തിരുന്ന അനസ്തെറ്റിസ്റ്റിനെ ജില്ല മെഡിക്കൽ ഒാഫിസർ ആറ് മാസം മുമ്പ് കൊടുങ്ങല്ലൂരിലേക്ക് താൽക്കാലികമായി നിേയാഗിച്ചിരുന്നു. ഇൗ ഡോക്ടർ അവധിയിൽ പോയതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യ ഡോക്ടറെ നിയമിക്കാൻ എം.എൽ.എയും സർക്കാറും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നഗരസഭ പാർലമ​െൻററി പാർട്ടി യോഗം ആവശ്യപ്പെട്ടു. വി.എം. േജാണി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.