കൈയടിക്കണം, ഈ ചിത്രകാരന്

തൃശൂർ: അദ്ദേഹത്തി​െൻറ മുഖത്ത് മികച്ച കലാകാരനാണെന്ന ഭാവമില്ല. വരച്ച ചിത്രം കണ്ട് എല്ലാവരും അതിശയിച്ചു നിൽക്കുമ്പോൾ മുഷിഞ്ഞ ഷർട്ടും മുണ്ടും ഉടുത്ത ആ കലാകാരൻ അൽപം അകലെ തലതാഴ്ത്തി ഇരിക്കുന്നു. പലരും അടുത്തുവന്ന് അഭിനന്ദിച്ചു. ഫോട്ടോ എടുത്തു. പക്ഷെ, ആ ചുണ്ടിൽ നേർത്ത ചിരിപോലും കണ്ടില്ല. ഇത് സദാനന്ദൻ. തിരുവനന്തപുരം സ്വദേശിയായ ചിത്രകാരൻ. തേക്കിൻകാട് വിദ്യാർഥി കോർണറിലെ നെഹ്റു മണ്ഡപത്തിൽ ഇന്നലെ വൈകീട്ട് അേഞ്ചാടെയാണ് സദാനന്ദൻ ചിത്രം വരച്ചു തുങ്ങിയത്. വരച്ചു തുടങ്ങിയപ്പോഴേക്കും ആളുകൾ ചുറ്റും കൂടാൻ തുടങ്ങി. പലരും മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. ഫെയ്സ് ബുക്കിൽ ലൈവ് വിട്ടു. കാരണം, അതിമനോഹരമായിരുന്നു ആ വര. വെറും മുക്കാൽ മണിക്കൂറുകൊണ്ട് ചിത്രം റെഡി. പ്രകൃതിയെ സംരക്ഷിക്കേണ്ടതി​െൻറ ആവശ്യകതയെ വിളോച്ചോതുന്ന നയന മനോഹരചിത്രം. ക്ഷീണിച്ച സദാനന്ദൻ കുറച്ചകലെ മാറിയിരുന്നു. പലരും പത്തി​െൻറയും ഇരുപതി​െൻറയും നോട്ടുകൾ അയാൾക്കുനേരെ നീട്ടി. ഇങ്ങനെ കിട്ടുന്ന പണമാണ് അദ്ദേഹത്തി​െൻറ വരുമാനം. മറ്റുള്ളവരുടെ മുന്നിൽ ഭിക്ഷയാചിക്കാൻ നിൽക്കാതെ, ത‍​െൻറ ഉള്ളിലുള്ള കല ഉപയോഗപ്പെടുത്തി അയാൾ ജീവിക്കാനുള്ള മാർഗം കണ്ടെത്തുന്നു. അപ്പോഴും ആരോടും പണം ചോദിക്കാറില്ല. കലയെ സ്നേഹിക്കുന്നവർ എന്തെങ്കിലും നൽകിയാൽ വാങ്ങും. അത്രമാത്രം. വിലകൂടിയ പെയി​െൻറാന്നുമല്ല അദ്ദേഹം വരക്കാനായി ഉപയോഗിക്കുന്നത്. പച്ചിലയും കല്ലും വെള്ളവും കരിക്കട്ടയും ആണ് മീഡിയം. നാടുകൾ തോറും 'വരച്ചു നടക്കുന്ന' ഇൗ മനുഷ്യനെ ഇദ്ദേഹത്തി​െൻറയുള്ളിലെ വലിയ കലാകാരനെ പക്ഷെ, സമൂഹം അംഗീകരിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ത‍​െൻറയുള്ളിലെ കലാകാരനേയും അംഗീകരിക്കുന്ന ഒരു കാലം വരുമെന്ന് മാത്രം പറഞ്ഞ്, ചിത്രം വരക്കാൻ അനുയോജ്യമായ ഭിത്തി തേടി അയാൾ യാത്രയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.