കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷക്കിടെ വൈദ്യുതി മുടങ്ങിയത് വിദ്യാർഥികളെ വലച്ചു. കൊടുങ്ങല്ലൂർ 66 കെ.വി സബ് സ്റ്റേഷന് കീഴിലുള്ള കൊടുങ്ങല്ലൂർ, അഴീക്കോട്, പറവൂർ, മതിലകം, പൊയ്യ, എടവിലങ്ങ്, കോണത്ത്കുന്ന് എന്നീ 11 കെ.വി ഫീഡറുകളിൽ ബുധനാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. ചാലക്കുടി 110 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിെൻറ പേരിലായിരുന്നു നിയന്ത്രണം. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ കുട്ടികളിൽ ചിലർക്ക് തളർച്ച അനുഭവപ്പെട്ടു. കെ.എസ്.ഇ.ബി അധികൃതരുടെ നടപടി അങ്ങേയറ്റം ക്രൂരമായെന്ന് കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.എച്ച്. അബ്ദുറഷീദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.