കൊടുങ്ങല്ലൂർ: മതിലകം ഗ്രാമപഞ്ചായത്തിെൻറ 126 പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗീകാരം നൽകി. 6.58 കോടി രൂപയാണ് അടങ്കൽ തുക. 46.49 ലക്ഷം രൂപ ഭവന പദ്ധതിക്കും 25 ലക്ഷം രൂപ പൊതു കളിസ്ഥലത്തിനും 10 ലക്ഷം രൂപ ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി വാങ്ങാനും വകയിരുത്തി. വയോജനങ്ങൾക്കും അംഗ പരിമിതർക്കും ഭിന്നശേഷിക്കാർക്കും എസ്.സി വിഭാഗത്തിനും തുടങ്ങി എല്ലാ വിഭാഗത്തിനും വേണ്ടിയുള്ള വിവിധ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചതെന്നും പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.