കൊടുങ്ങല്ലൂർ: സൈക്കിൾ റിപ്പയർ കടയിൽ പിറവിയെടുത്ത . ലക്ഷണമൊത്ത യന്ത്രമനുഷ്യെനന്ന് പറയാനാവില്ലെങ്കിലും കക്ഷി എടവിലങ്ങിലെ താരമായി മാറുകയാണിപ്പോൾ. എടവിലങ്ങ് ചന്തയിൽ സൈക്കിൾ വർക്ക്ഷോപ്പ് നടത്തുന്ന കുഞ്ഞയിനി സ്വദേശി ആലഞ്ചേരി എം.എസ്. നിസാറാണ് യന്തിരെൻറ സൃഷ്ടിക്ക് പിറകിൽ. ഏകദേശം ആറടി ഉയരമുള്ള റോബോട്ടാണ് ഇദ്ദേഹത്തിെൻറ കരവിരുതിൽ ചെണ്ടക്കൊട്ടി നിൽക്കുന്നത്. സമീപത്തെ കടയുടെ ഉദ്ഘാടനത്തിന് കൗതുകമുള്ള ഒരു വസ്തു വേണം എന്ന സംസാരത്തിൽ നിന്നാണ് നിസാറിന് ഇങ്ങനെയൊരു ആശയം ഉദിക്കുന്നത്. 27 ദിവസം കൊണ്ട് സൈക്കിൾ റിപ്പയറിങ് ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിലായിരുന്നു നിർമാണം. യന്തിരെൻറ ആശയം ലഭിക്കാനിടയായ ഉദ്ഘാടന ചടങ്ങിൽ ചെണ്ടകൊട്ടാനും യന്തിരൻ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.