ചെറുതുരുത്തി: നിള നൃത്ത സംഗീതോത്സവത്തിന് കേരള കലാമണ്ഡലത്തിൽ തുടക്കം. കലയുടെ രംഗഭൂമിയിൽ ഇനി സംഗീതത്തിെൻറയും കാൽ ചിലങ്കകളുടെയും സ്വരമാധുരി ഉയരുന്ന നാല് രാവുകൾ. ബുധനാഴ്ച 3.30ന് കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. കൂത്തമ്പലത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം ഭാരതി ശിവജി ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ എൻ.ആർ. ഗ്രാമ പ്രകാശ്, ടി.കെ. വാസു, വള്ളത്തോൾ വാസന്തി മേനോൻ, നിള കാമ്പസ് ഡയറക്ടർ ഡോ. വിജയൻ തുടങ്ങിയവർ സംസാരിച്ചു. 6.30ന് ഗുരു കലാമണ്ഡലം ലീലാമ്മക്ക് ആദരം അർപ്പിച്ചുകൊണ്ട് നൃത്ത വിഭാഗം മേധാവി രാജലക്ഷ്മി, കലാമണ്ഡലം പ്രഷീജ, കലാമണ്ഡലം നിഖില എന്നിവർ ചേർന്നവതരിപ്പിച്ച മോഹിനിയാട്ടം സദസ്സിന് നയന സുന്ദര വിരുന്നാണ് ഒരുക്കിയത്. 31ന് നടക്കുന്ന സമാപന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.