ഹരമായി തറക്കൽ പൂരം

ചേർപ്പ്: ആറാട്ടുപുഴ പൂരത്തി​െൻറ ഭാഗമായി നടന്ന തറക്കൽ പൂരം കാണികൾക്ക് ഹരമായി. വൈകീട്ട് ആറിന് ശേഷം ചെമ്പട കൊട്ടി ഒമ്പത് ആനകളുടെ അകമ്പടിയോടെ ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിച്ചു. നിരവധി പേർ ഈ സമയം കൂട്ട പറ നിറച്ചു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പാണ്ടിമേളത്തിൽ നൂറിലധികം കലാകാരൻമാർ പങ്കെടുത്തു. പഞ്ചവാദ്യത്തി​െൻറ അകമ്പടിയോടെ തൊട്ടി പാൾ ഭഗവതിയും ചെറുശ്ശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെ ഊരകത്തമ്മ തിരുവടിയും എഴുന്നള്ളിച്ചെത്തി മേളങ്ങൾക്ക് ശേഷം വെട്ടിക്കെട്ട് നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.